കുളത്തൂർ: മകന്റെ രണ്ടാം പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ പെട്രോളടിക്കാൻ പോയ യുവാവ് ബൈക്കപകടത്തിൽപ്പെട്ടു മരണമടഞ്ഞു. കുളത്തൂർ എസ്.എൻ. നഗർ വടക്കതിൽ വീട്ടിൽ ജയചന്ദ്രൻ-സതി ദമ്പതികളുടെ മകൻ അനു (26) ആണ് മരിച്ചത്. ബൈക്കിന് പുറകിലിരുന്ന, സുഹൃത്തും കുളത്തൂർ കുഞ്ചാലുംമൂട് സ്വദേശിയുമായ സജിയെ (35) ഗുരുതരമായി പരിക്കേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച മരിച്ച അനുവിന്റെയും, ഭാര്യ ജയലക്ഷ്മിയുടെയും ഏകമകനായ അഥർവ്വിന്റെ രണ്ടാം പിറന്നാളായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മകന്റെ പിറന്നാൾ ആഘോഷിച്ച ശേഷം സുഹൃത്തിന്റെ ബൈക്കിൽ പെട്രോൾ അടിക്കാനായി ഇരുവരും കഴക്കൂട്ടത്തേക്ക് പോയതാണ്. പെട്രോൾ അടിച്ചശേഷം തിരികെ മടങ്ങുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. രാത്രി 11.30ന് കഴക്കൂട്ടം ബൈപാസ് ജംഗ്ഷനിലെ ഗുരുപ്രിയ ഫാഷൻ ജുവലറിക്ക് സമീപമാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അനു മരണമടയുകയായിരുന്നു. അനു വെൽഡിങ്ങും ഇലക്ട്രീഷ്യൻ ജോലിയും ചെയ്തു വരികയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കുളത്തൂർ കോലത്തുകര ക്ഷേത്രം വക ശ്മശാനത്തിൽ സംസ്കരിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തു. പരേതനായ അനൂപ് സഹോദരനാണ്.
2 വയസുകാരൻ മകന്റെ പിറന്നാൾ ആഘോഷിച്ചു മണിക്കൂറുകൾക്കകം ബൈക്ക് അപകടത്തിൽ യുവാവിന് അന്ത്യം.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments